Nature

ആംബുലൻസ് ലഭ്യമായില്ല; കൊവിഡ് ലക്ഷണമുള്ളയാളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കിൽ ആശുപത്രിയിലെത്തിച്ച് തൃണമൂൽ നേതാവ്

കൊൽക്കത്ത: ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് കൊവിഡ് ലക്ഷണം കാണിച്ചയാളെ പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തിച്ച് തൃണമൂൽ കോൺ​ഗ്രസ് നേതാവ്. ഗോപിബല്ലവ്പൂരിലെ ടിഎംസിയുടെ യുവജന വിഭാഗം പ്രസിഡന്റ് സത്യകം പട്നായിക്കാണ് അമൽ ബാരിക്ക് എന്നയാളെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്.

അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയായ അമലിന് കഴിഞ്ഞ ആറ് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനമോ ക്രമീകരിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. വിവരം അറിഞ്ഞ ഉടനെ പാർട്ടി പ്രവർത്തകരോട് ഒരു ബൈക്ക് ക്രമീകരിക്കാൻ പട്‌നായിക് ആവശ്യപ്പെടുകയും പിപിഇ കിറ്റ് വാങ്ങുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗോപിബല്ലവ്പൂർ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് അമലിനെ കൊണ്ടുപോയത്. അവിടത്തെ ഡോക്ടർമാർ അയാളെ പരിശോധിക്കുകയും കുറച്ച് മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. പട്‌നായിക്, പിപിഇ ധരിച്ച് ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.