ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനും അകമ്പടി വാഹനത്തിന്റെ ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകും.
കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ ദീൻ ദയാല്‍ ഉപാധ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 11ന് മന്ത്രിസഭ യോഗം ചേർന്നപ്പോൾ രോഗം ബാധിച്ച രണ്ട് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിലുണ്ടായിരുന്നു. നേരത്തെ ഡെപ്യൂട്ടി സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താക്കൂർ ജൂലായ് 22ന് സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
Comments are closed.