Times Kerala

ഞാൻ വല്ലാതെ പേടിച്ചു പേയി.,ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു..; പ്രയാഗ മാർട്ടിൻ

 
ഞാൻ വല്ലാതെ പേടിച്ചു പേയി.,ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു..; പ്രയാഗ മാർട്ടിൻ

വളരെ  ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്  പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോളിതാ അണ്ടർ വാട്ടർ യാത്രയെ കുറിച്ച് തുറന്നു പറയുകയാണ് താരം. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

പിറവത്തുള്ള ക്വാറിയിലായിരുന്നു സ്ക്യൂബ ഡൈവിങ്ങിനായി പ്രോയത്. ഏറ്റവും അടുത്ത സുഹൃത്തായ വിവേക്, റിച്ചി, പ്രണവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിങ്ങ് മാസ്റ്ററാണ് വിവേക്. മാൽദിവസിലൊക്കെ പോയാണ് ഡൈവിങ്ങ് പഠിച്ചത് വിവേകാണ് ഞങ്ങൾ കൂട്ടുകാർക്കായി ഇങ്ങനെയൊരു ഓഫർ വെച്ചത്. അണ്ടർ വാട്ടർ യാത്ര വേറെ ആര് വിളിച്ചാലും ഞാൻ പേകാറില്ല. പക്ഷെ വിവേക് ആയതു കൊണ്ട് രണ്ട് കൽപ്പിച്ച് പോകുകയായിരുന്നു. ആദ്യത്തെ കുറച്ച് ദിവസം ക്ലാസായിരുന്നു. വെള്ളത്തിൽ ഇറങ്ങേണ്ട രീതി, എന്തൊക്കെ സാധനങ്ങൾ വേണം എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്നു. ശേഷമാണ് സ്ക്യൂബ ഡൈവിങ്ങിനായി പോയത്.

ആദ്യ നല്ല പേടി ഉണ്ടായിരുന്നു. ക്വാറിയിൽ ഇറങ്ങി മൂന്ന് മീറ്റർ ആയപ്പോഴേയ്ക്കും ഞാൻ വല്ലാതെ പേടിച്ചു പേയി. ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു. നീന്തി മുകളിൽ എത്തിയപ്പോൾ വിവേക് എന്നെ വഴക്ക് പറഞ്ഞു. അഞ്ചാമത്തെ ശ്രമത്തിലാണ് ഞാൻ വെള്ളത്തിനടിയിൽ എത്തിയത്. എല്ലാവരും 12 മീറ്ററോളം പോയി. ഞാൻ 6 മീറ്റർ എത്തിയപ്പോൾ തന്നെ ഹാപ്പിയായി.

ശരിക്കും മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു. ശരിക്കുമൊരു മെഡിറ്റേഷൻ. ഒരുപാട് സംസാരിക്കുന്ന ആളാണ് ഞാൻ . ആ നിശബ്ദതയിൽ ഞാൻ എനിക്ക് മാത്രം അറിയാവുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വെർഷനായി മാറുകയായിരുന്നു. അണ്ടർ വാട്ടറിന്റെ ഭംഗിയോ സ്റ്റാർ ഫിഷിനെ കാണാനോ ആയിരുന്നില്ല ഞാൻ ഇവിടെ എത്തിയത്. വെള്ളത്തിന്റെ ആഴം അറിയാനുള്ള ആഗ്രഹമായിരുന്നു, അത് പൂർണ്ണമായും സാധിച്ചു.

വീട്ടിൽ ആരോടും പറയാതെയാണ് ഞങ്ങൾ പോയത്. അച്ഛനോട് ഈ കാര്യം പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദിച്ചു. എന്നാൽ അമ്മയുടെ കാര്യം നേരെ വിപരീതമായിരുന്നു. ക്വാറിയിലെ ചിത്രങ്ങൾ കണ്ടപ്പോൾ പോടിച്ച് ആകെ വല്ലാതെ ആയി. ഒരു ദിവസം എന്നോട് മിണ്ടിയില്ല. ഒരു വിധത്തിലാണ് അമ്മയെ സമാധാനിപ്പിച്ചത്. ബൗളിലെ മീനിനെ പോലെയായിരുന്ന ജീവിതം കുറച്ച് കൂടി ഓപ്പണായതിൽ വളരെ സന്തോഷമുണ്ട്. ലോക്ക് ഡൗണിൽ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇത്.

Related Topics

Share this story