Nature

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ യുപി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് മായാവതി

ലക്‌നൗ: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് സർക്കാർ അവഗണിക്കുന്നുവെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി. ട്വിറ്ററിലൂടെയാണ് യുപി സർക്കാരിനെതിരെ മായാവതി ആരോപണങ്ങൾ ഉയർത്തിയത്. കൊവിഡ് മഹാമാരിയെ ഉന്‍മൂലനം ചെയ്യുന്നതിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ദൈവത്തെപ്പോലെ കാണേണ്ടിടത്ത് അവര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും യുപി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മായാവതി വിമർശിച്ചു.

സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം മൂലം വാരാണസിയിലെ 32 ആരോഗ്യകേന്ദ്രങ്ങളുടെയും മേധാവികള്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ചുകഴിഞ്ഞു. കൊറോണ സെന്‍ററുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യപ്രവര്‍ത്തകരുടെയും അവസ്ഥ പരിതാപകരമാണെന്നും ഇത് അവരെ ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാമെന്നും മായാവതി കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.