Nature

ബം​ഗളൂരു അക്രമം; പിന്നിൽ എസ്ഡിപിഐ ആണെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മയ്

ബംഗളൂരു: ബം​ഗളൂരു അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്. സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കൾ പിടിയിലായിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ മറ്റു കേസുകളും പരിശോധിക്കും. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അക്രമത്തിന് നേതൃത്വം നല്‍കിയ 17 പേരെ പ്രതിചേർത്ത് 9 എഫ്ഐആറുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബം​ഗളൂരു നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പൊലീസ് സ്റ്റേഷനുകളും വീടും ആക്രമിച്ചത്. പൊലീസുകാരെയും എംഎല്‍എയുടെ ബന്ധു നവീനെയും കൊല്ലാന്‍ അക്രമികൾ ആക്രോശിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.