Times Kerala

ബംഗ്ലാവിന്റെ ഭൂഗര്‍ഭ അറയില്‍ 30 കൊല്ലം പഴക്കമുള്ള മൃതദേഹം; കൊലപാതകമെന്ന് സംശയം

 
ബംഗ്ലാവിന്റെ ഭൂഗര്‍ഭ അറയില്‍ 30 കൊല്ലം പഴക്കമുള്ള മൃതദേഹം; കൊലപാതകമെന്ന് സംശയം

പാരീസ്: കാലങ്ങളായി അടഞ്ഞു കിടന്ന ബംഗ്ലാവിന്റെ പുനരുദ്ധാരണത്തിനിടെ 30 കൊല്ലം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൂന്നു പതിറ്റാണ്ടുകളായി ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മുറിവുപറ്റിയതിന്റെയും, എല്ലുകൾ ഒടിഞ്ഞതിന്റെയും, കത്തികൊണ്ടുള്ള പാടുകളുടെയും തെളിവ് മൃതദേഹത്തിൽ ശേഷിക്കുന്നു.തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന് ബംഗ്ളാവിന്റെ ഉള്ളിൽ തന്നെയാണോ മരണം നടന്നിട്ടുണ്ടാവുക അല്ലെങ്കിൽ പുറത്ത് മരണം നടന്ന ശേഷം ഇങ്ങോട്ട് കൊണ്ടുവന്നതാകാം തുടങ്ങിയ സംശയങ്ങൾ പോലീസിനെ കുഴക്കുന്നുണ്ട്. മൃതദേഹത്തിന്റെ അരികിൽ നിന്നും ലഭിച്ച കടലാസുകഷണങ്ങളിൽ നിന്നും 30 വർഷങ്ങൾക്ക് മുൻപ് മരിച്ച ജീൻ റെനോട് എന്നയാളിന്റെതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തിലാണ് പോലീസ് എത്തിയിരിക്കുന്നതെന്ന് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Topics

Share this story