Times Kerala

രക്ഷിച്ചത് ‘കുടവയർ’; ലിയുവിന് ഇത് രണ്ടാം ജന്മം

 
രക്ഷിച്ചത് ‘കുടവയർ’; ലിയുവിന് ഇത് രണ്ടാം ജന്മം

ഹെനാൻ: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഇരുപത്തെട്ടുകാരൻ ലിയുവിന് മരണത്തിന്റെ വക്കിൽ നിന്നും തന്നെ രക്ഷിച്ചതിന് ആദ്യം നന്ദി പറയാനുള്ളത് തന്റെ സ്വന്തം കുടവയറിയനോടാണ്.! കാരണം മറ്റൊന്നുമല്ല വീട്ടിലെ കിണറ്റിൽ വീണ ലിയുവിനെ മരണത്തിൽ നിന്നു രക്ഷിച്ചത് അദ്ദേഹത്തിന്‍റെ വയറിന്‍റെ വലുപ്പമായിരുന്നു.

കിണർ മൂടിയിരുന്ന തടിപ്പലകയൊടിഞ്ഞാണ് 500 പൗണ്ട് (ഏകദേശം 225 കിലോഗ്രാം) ഭാരമുള്ള ലിയു കിണറ്റിലേക്കു വീണത്. എന്നാൽ, വ്യാസം കുറഞ്ഞ കിണറിന്‍റെ വക്കിൽ വയർ തട്ടി നിന്നതോടെയാണ് മരണം വരെ സംഭവിച്ചേക്കാവുന്ന അപകടത്തിൽ നിന്നും ലിയു രക്ഷപ്പെട്ടത്.

പിന്നീട് ഫയർ സർവീസ് എത്തി വടം കെട്ടി ലിയുവിനെ പുറത്തെടുക്കുകയായിരുന്നു. അഞ്ചു ഫയർ സർവീസ് ഉദ്യോഗസ്ഥർ ചേർന്ന് ലിയുവിനെ പുറത്തെടുക്കുന്ന വിഡിയൊ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ‌അതേസമയം, ലിയുവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും കിണറിന്‍റെ മൂടിപ്പലകയിൽ നിന്നു ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നും വീട്ടുകാർ പറയുന്നു.

Related Topics

Share this story