Nature

ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ?..; ചിത്രം പങ്കുവെച്ച് ജിഷിന്‍ മോഹൻ

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. വില്ലനായും നായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന ജിഷിനും വരദയും സീരിയലുകളിലൂടെ കണ്ടുള്ള പരിചയത്തിനും പ്രണയത്തിനുമൊടുവിലാണ് വിവാഹിതരാവുന്നത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുന്ന താരദമ്പതിമാരുടെ ചിത്രമാണ് ജിഷിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

‘ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ… എന്നല്ലേ? അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല. എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം.

വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി.. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൗസിലെ ഡയലോഗ് ഓര്‍മ്മ വന്നത്. (വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ). അല്ലെങ്കില്‍ തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ് അല്ലേ?’ ജിഷിന്‍ പറയുന്നു.

 

View this post on Instagram

 

പഞ്ചാബി ഹൗസിലെ രമണൻ ആണെന്ന് തെറ്റിദ്ധരിക്കണ്ട. അതല്ല ഇത്. ഞാൻ ഉദ്ദേശിച്ചത് ചെമ്മീനിലെ പരീക്കുട്ടിയാണ് 😜. പരീക്കുട്ടിയും കറുത്തമ്മയുമായി ഞങ്ങൾ ‘ആർപ്പോ ഇർറോ’ എന്ന പ്രോഗ്രാമിൽ ചെയ്ത സ്കിറ്റിലെ വേഷം. സ്റ്റേജിനു സൈഡിൽ പരീക്കുട്ടിയുടെ എൻട്രിക്കായി കാത്തു നിൽക്കുമ്പോൾ പണിക്കരു ചേട്ടൻ എനിക്ക് മധു സാറിന്റെ മാനറിസങ്ങൾ പറഞ്ഞ് തന്നു. Very simple.. സൈക്കിൾ പെഡൽ പുറകോട്ടു ചവിട്ടുന്ന പോലെ കൈയുടെ ആക്ഷൻ, കാലൊന്നു ആയാസപ്പെട്ട് നടക്കുക, ‘എന്താടാ പട്ടി..🤨’ എന്ന ഭാവം മുഖത്തും. ഇവിടെ പ്രാക്ടീസ് ചെയ്തു കൊണ്ടു നിന്നോളൂ.. എൻട്രി സമയം ആകുമ്പോൾ അതുപോലെ തന്നെ അങ്ങോട്ട്‌ കേറിയാൽ മതി എന്ന് പറഞ്ഞു. താളം ചവിട്ടി താളം ചവിട്ടി നിന്ന് അവസാനം എൻട്രി സമയം ആയപ്പോഴതാ മുന്നിൽ ഒരു സ്പീക്കർ ബോക്സ്‌. അത് കവച്ചു വച്ചു പരീക്കുട്ടിയായി സ്റ്റേജിലേക്ക് കയറി. ഗംഭീര കയ്യടി. പരീക്കുട്ടിയായി ഞാൻ ആ skit തകർത്തു ചെയ്തു. Skit തീരുന്നത് വരെ കാണികളുടെയും ജഡ്ജസിന്റെയും നിർത്താതെയുള്ള ചിരി ആയിരുന്നു. Skit കഴിഞ്ഞു ജഡ്ജസിന്റെ മാർക്ക്‌ കേൾക്കാൻ തെല്ലൊരഹങ്കാരത്തോടെ തന്നെ ഞാൻ നിന്നു. ശ്രീക്കുട്ടൻ ചേട്ടൻ (MG Sreekumar) മൈക്ക് കയ്യിലെടുത്തു പറയുവാ, ജിഷിനേ.. നിന്റെ സ്കിറ്റിലെ തമാശ കണ്ടിട്ടല്ല ഞങ്ങൾ ചിരിച്ചത്, നീ മധു സർ ആവാൻ കഷ്ടപ്പെടുന്നത് കണ്ടിട്ടാണെന്നു. ഇതെന്നാടാ പോളിയോ പിടിച്ച പരീക്കുട്ടിയോ? 😄 കാര്യം മനസ്സിലായോ? നേരത്തെ എൻട്രി സമയത്ത് മുന്നിൽ ഉണ്ടായിരുന്ന സ്പീക്കർ ബോക്സ്‌ കവച്ചു വച്ച് വന്ന ഞാൻ പിന്നീട് ആ സ്കിറ്റിൽ ഉടനീളം അങ്ങനെയാണത്രെ നടന്നത്🤭. അന്നോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ അനുകരണം എല്ലാവർക്കും ചേർന്ന പണിയല്ല. അതൊരു പ്രത്യേക കഴിവ് തന്നെയാണ്. ചുമ്മാ മിമിക്രി കളിച്ചു നടക്കുന്നവർ എന്ന് ഇവരെ തരം താഴ്ത്തി സംസാരിക്കുന്നവരോട് ഒരു വാക്ക്. ഇവർ അനുകരിക്കുന്ന പോലെ ഒരു കഥാപാത്രത്തെ നിങ്ങൾക്ക് അനുകരിച്ചു കാണിക്കാൻ പറ്റുമോ? അനുകരണവും ഒരു കലയാണ്. അതിനെ ബഹുമാനിക്കൂ.. കലയെ ബഹുമാനിക്കൂ. കഴിഞ്ഞ വർഷം പ്രളയം കാരണമാണെങ്കിൽ ഈ വർഷം കൊറോണ കാരണം സ്റ്റേജ് പ്രോഗ്രാം ചെയ്യാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗമാണവർ. എന്റെ നല്ലവരായ എല്ലാ മിമിക്രി കലാകാരന്മാർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു. Hats off Guys 😍😍

A post shared by Jishin Mohan (@jishinmohan_s_k) on

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.