Times Kerala

ബലാത്സംഗ കേസ്: കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍, വിചാരണ സെപ്തംബർ 16 ന്

 
ബലാത്സംഗ കേസ്: കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍, വിചാരണ സെപ്തംബർ 16 ന്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റം നിഷേധിച്ചു മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ കോടതിയില്‍ പറഞ്ഞു. ദൈവത്തിന്റെ മുന്നിലുളള സത്യം കോടതിയുടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 16 ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Related Topics

Share this story