Times Kerala

നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് ചുനക്കര രാമന്‍കുട്ടി നല്‍കിയ സംഭവാനകള്‍ എക്കാലും ഓര്‍മ്മിക്കപ്പെടും..; മന്ത്രി എകെ ബാലന്‍

 
നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് ചുനക്കര രാമന്‍കുട്ടി നല്‍കിയ സംഭവാനകള്‍ എക്കാലും ഓര്‍മ്മിക്കപ്പെടും..; മന്ത്രി എകെ ബാലന്‍

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മന്ത്രി എ കെ ബാലൻ.

മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി സിനിമ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. സിനിമ-നാടക രംഗങ്ങളില്‍ അദ്ദേഹം വളരെ സജീവമായിരുന്നു. ആകാശവാണി്ക്ക് വേണ്ടി അദ്ദേഹം എഴുതിയ ലളിത ഗാനങ്ങളും ശ്രദ്ധേയമാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് അദ്ദേഹം നല്‍കിയ സംഭവാനകള്‍ എക്കാലും ഓര്‍മ്മിക്കപ്പെടുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ചുനക്കര രാമന്‍കുട്ടി അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുമല രേണുക നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ,പി.ടി.സജി കെ.എസ്. ശ്രീകുമാര്‍.

Related Topics

Share this story