Nature

‘സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍’ രാജ്യത്ത് പുതിയ സംവിധാനത്തിന് തുടക്കം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി ഉദ്ഘാടനം ചെയ്തത്. ‘സു​താ​ര്യ​മാ​യ നി​കു​തി സ​മ​ർ​പ്പ​ണം-​സ​ത്യ​സ​ന്ധ​ർ​ക്ക് ആ​ദ​രം’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി നിലവില്‍ വരുന്നതോടെ ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ പു​തി​യ ചു​വ​ടു​വ​യ്പ്പാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു.

ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ഫേ​സ്‌​ലെ​സ് അ​പ്പീ​ൽ, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ർ​ട്ട​ർ തു​ട​ങ്ങി​യ​വ പ്ലാ​റ്റ്ഫോ​മി​ലു​ണ്ട്. ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ർ​ട്ട​ർ എ​ന്നി​വ ഇതോടെ നിലവിൽ വന്നു. ഫേ​സ്‌​ലെ​സ് അ​പ്പീ​ൽ സേ​വ​നം സെ​പ്റ്റം​ബ​ർ 25ന് ​നി​ല​വി​ൽ വ​രു​മെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

നി​കു​തി സം​വി​ധാ​ന​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി​ക്കു തുടക്കമിടുന്നത്. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കാനും സംവിധാനംകൊണ്ടുകഴിയും. പു​തി​യ പ​രി​ഷ്‌​ക​ര​ണം ദേ​ശീ​യ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന സ​ത്യ​സ​ന്ധ​രാ​യ നി​കു​തി​ദാ​യ​ക​രെ ഭ​യ​ര​ഹി​ത​രാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ നി​ർ​മ്മ​ല സീ​താ​രാ​മ​ൻ, അ​നു​രാ​ഗ് ഠാ​ക്കൂ​ർ, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ സം​ഘ​ട​ന, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ വീ​ഡി​യോ വ​ഴി​യു​ള്ള ഉ​ദ്ഘാ​ട​ന ചടങ്ങിൽ പ​ങ്കെ​ടു​ത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.