Nature

കൊവിഡ് മരുന്ന് വിതരണം കേന്ദ്ര മേൽനോട്ടത്തിൽ, സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ല; നിർദേശവുമായി വിദ​ഗ്ധ സമിതി

ന്യൂഡൽഹി: കൊവിഡ് മരുന്ന് വിതരണം കേന്ദ്ര മേൽനോട്ടത്തിൽ നടക്കുമെന്നും സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ലെന്നും വിദ​ഗ്ധ സമിതിയുടെ നിർദ്ദേശം. സംഭരണം മുതൽ വിതരണം വരെ ഉള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണമെന്നാണ് തീരുമാനം. കേന്ദ്രം നിയോഗിച്ച ഡോ. വി കെ പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് തീരുമാനം. രാജ്യത്തെ വിപുലമായ ജനസംഖ്യ കണക്കിലെടുത്താണ് വിദ​ഗ്ധ സമിതിയുടെ നിർദ്ദേശം.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23,96,637 ആയി. 942 പേർ കൂടി രോ​ഗം ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 47,033 ആയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.