Times Kerala

നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കിയതെന്ന് സൂചന

 
നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കിയതെന്ന് സൂചന

സെക്കന്തരാബാദ്‌ : നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നൽഗൊണ്ട സ്വദേശിയായ സൗന്ദര്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 25 കാരിയായ സൗന്ദര്യ നാലു വർഷമായി ഇതേ ആശുപത്രിയിൽ ജോലി നോക്കുകയാണ്. അനസ്തേഷ്യയെ അതിന് സമാനമായ ദ്രാവകമോ കുത്തിവെച്ചാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

Related Topics

Share this story