Times Kerala

ക്വാറൻറീന്‍ ലംഘിച്ച കടയുടമക്ക് കോവിഡ് സ്ഥിരീകരിച്ചു; കേസെടുത്ത് പോലീസ്

 
ക്വാറൻറീന്‍ ലംഘിച്ച കടയുടമക്ക് കോവിഡ് സ്ഥിരീകരിച്ചു; കേസെടുത്ത് പോലീസ്

വടകര: ക്വാറൻറീന്‍ ലംഘിച്ച കടയുടമക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോര്‍ട്ടി കോര്‍പ്​ ഏജന്‍സിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കൽ ഓഫിസറുടെ പരാതി പ്രകാരം പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്.

കോവിഡ് ടെസ്​റ്റിന്റെ ഭാഗമായി സ്രവം പരിശോധനക്ക് നല്‍കിയശേഷം ഇയാളോട് ക്വാറൻറീനിൽ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിർദ്ദേശം ലംഘിച്ചു ഇയാള്‍ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം പോസിറ്റിവാകുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റിവായിരുന്നു.ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.

Related Topics

Share this story