Nature

ഗുജറാത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങിമരിച്ച നിലയിൽ

ഗാന്ധിനഗർ: ഗുജറാത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങിമരിച്ച നിലയിൽ. ഭരുച് ജില്ലയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. ഹാൻസോട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ദീപിക പർമാർ (25) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. പേസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.