Times Kerala

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ..; തിയേറ്റര്‍ സംഘടന ഫിയോകി’ന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു

 
ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ..; തിയേറ്റര്‍ സംഘടന ഫിയോകി’ന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു

ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി മേലില്‍ സഹകരിക്കേണ്ടെന്ന തീയേറ്ററുടമകളുടെ   നടപടിയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!”, ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആന്‍റോ ജോസഫ് നിര്‍മ്മിച്ച ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. പ്രസ്തുത ചിത്രം തീയേറ്റര്‍ റിലീസിനു മുന്‍പ് പൈറസി നേരിട്ടതിനാല്‍ റിലീസ് ഇനിയും നീണ്ടുപോകുന്നപക്ഷം അദ്ദേഹത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു.

Related Topics

Share this story