Times Kerala

കരീന കപൂർ വീണ്ടും അമ്മയാകുന്നു..;സന്തോഷം പങ്കുവച്ച് സെയ്ഫ് അലിഖാൻ

 
കരീന കപൂർ വീണ്ടും അമ്മയാകുന്നു..;സന്തോഷം പങ്കുവച്ച് സെയ്ഫ് അലിഖാൻ

താരജോടികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. കരീന ഗര്‍ഭിണിയാണെന്ന് സെയ്ഫ് അലി ഖാന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഡിസംബറില്‍ താന്‍ ഒരു കുഞ്ഞിന്റെ അച്ഛനാകുമെന്ന് സെയ്ഫ്  മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം താരം ഗര്‍ഭിണിയായതോടെ കരീന ഡേറ്റ് നല്‍കിയിരിക്കുന്ന സിനിമാനിര്‍മ്മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റിയാ കപൂറിന്റെ പുതിയ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കരീന ഗര്‍ഭിണിയായ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം നീട്ടിവെക്കുമെന്നാണ് സൂചന.

Related Topics

Share this story