Times Kerala

ആലി ഭട്ടിന്റെ ‘സഡക് 2’ ട്രെയ്‌ലറിന് ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുമായി സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍..!

 
ആലി ഭട്ടിന്റെ ‘സഡക് 2’ ട്രെയ്‌ലറിന് ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുമായി സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍..!

ആലി ഭട്ടിന്റെ ‘സഡക് 2’ ട്രെയ്‌ലറിന് ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുമായി സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍. 2.8 മില്യണ്‍ ആള്‍ക്കാരാണ് സഡക് 2വിന്റെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. 1.4 മില്യണ്‍ ഡിസ്‌ലൈക്കുകളാണ് ട്രെയ്‌ലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

സുശാന്തിനോടുള്ള ആദരവ് ആയി ഡിസ്‌ലൈക്ക് ചെയ്യൂ, ട്രെയ്‌ലര്‍ കാണാനെത്തിയത് ഡിസ്‌ലൈക്ക് ചെയ്യാന്‍ വേണ്ടി മാത്രമാണ്, മൂന്നാംകിട പ്രണയവും കൊലപാതകവും, സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം വന്ന റിപ്പോര്‍ട്ട് സിനിമയ്ക്കുള്ള പ്രൊമോഷന്‍ ആയിരിക്കുമോ?, യൂട്യൂബിലെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ ആക്കണം ഇത് എന്നുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

Related Topics

Share this story