Times Kerala

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടി സന്ദര്‍ശിക്കും

 
മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടി സന്ദര്‍ശിക്കും

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും ഗവർണറും മൂന്നാറിൽ എത്തി. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ്‌ മുഖ്യമന്ത്രി വന്നിറങ്ങിയത്.മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. ഗവര്‍ണര്‍, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്‌. സംഘം മണ്ണിടിച്ചില്ല ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും.

Related Topics

Share this story