ജയ്പുർ: രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെയാണ് രാജസ്ഥാൻ നിയമസഭാസമ്മേളനം.
രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും സച്ചിൻ പൈലറ്റ് ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഒരു മാസത്തോളമായി നിലനിന്ന രാജസ്ഥാന് രാഷ്ട്രിയ പ്രതിസന്ധി അവസാനിച്ചത്. സച്ചിന് മടങ്ങിയെത്തിയ ദിവസമാണ് ഗെഹ്ലോട്ട് തന്റെ പക്ഷത്തുള്ള നൂറിലേറെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ജയ്സാല്‍മീറിലെ റിസോര്‍ട്ടിലേക്കു പോയത്. എംഎല്‍എമാര്‍ അസ്വസ്ഥരാണെന്നും എന്നാല്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.
എംഎല്‍എമാര്‍ക്ക് ഇതില്‍ അസംതൃപ്തിയുണ്ടാകും, അത് സ്വാഭാവികമാണ്. ഇങ്ങനെയൊരു സംഭവം നടന്നതും, ആ നാടകം ഒരു മാസം വരെ നീണ്ടുനിന്നതും ഒക്കെ ആലോചിച്ചാല്‍ അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അവരോട് രാജ്യത്തെ, സംസ്ഥാനത്തെ, ജനങ്ങളെ, ജനാധിപത്യത്തെ ഓര്‍ത്ത് ഇതെല്ലാം സഹിക്കാനാണ് ഞാന്‍ പറഞ്ഞതെന്ന് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കൊപ്പമുള്ള എംഎല്‍എമാരെ ഗെഹ്ലോട്ട് ജയ്പുരിലേക്ക് തിരികെ എത്തിച്ചു. എന്നാല്‍ അവര്‍ ഇവിടെയും റിസോര്‍ട്ടില്‍ത്തന്നെയാകും കഴിയുക. വെള്ളിയാഴ്ച നിയമസഭാസമ്മേളനം അവസാനിക്കുന്നത് വരെ അവര്‍ റിസോര്‍ട്ടില്‍ തന്നെ തുടരും.
Comments are closed.