Nature

ഗുന്‍ജന്‍ സക്‌സേന: ദി കാര്‍​ഗില്‍ ​ഗേള്‍’ ചിത്രത്തിനെതിരെ പരാതി നൽകി വ്യോമ സേന

ന്യൂഡല്‍ഹി : ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുന്‍ജന്‍ സക്‌സേനയുടെ ജീവിതം പ്രമേയമാക്കിയ ‘ഗുന്‍ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍’ എന്ന ബോളിവുഡ് ചിത്രത്തിനെതിരെ പരാതി നല്‍കി ഇന്ത്യന്‍ വ്യോമ സേന.

ചിത്രത്തില്‍ വ്യോമ സേനയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന് പരാതി നല്‍കിയത്. നടി ജാന്‍വി കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇന്നലെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായിരുന്നു .

വരും തലമുറയെ എയര്‍ ഫോഴ്‌സിലേക്ക് ആകര്‍ഷിക്കുന്ന പ്രമേയമെന്ന ധാരണയിലാണ് നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സിന് ചിത്രീകരണ അനുമതി നല്‍കിയതെന്നും എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്നും സേന പറയുന്നു . വ്യോമസേനയില്‍ ലിംഗ വിവേചനമുണ്ടെന്ന തരത്തിലുള്ള സീനുകളുണ്ടെന്നും ഇത് അസംബന്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി .

1999 കാര്‍ഗില്‍ യുദ്ധസമയത്ത് പരിക്കേറ്റ ഇന്ത്യന്‍ ഭടന്മാരെയും കൊണ്ട് അതിര്‍ത്തിയില്‍ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്ടര്‍ പറത്തിയ ഗു​ന്‍​ജ​ന്‍​ ​സക്സേനയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത് . നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് രാജ്യം ശൗര്യചക്ര നല്‍കി ഗുന്‍ജനെ ആദരിച്ചു . ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ഗു​ന്‍​ജ​ന്‍​ ​സക്സേന.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.