Nature

175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ പിടിയിൽ 

മം​ഗ​ളൂരു : 175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ പിടിയിൽ . മീ​ഞ്ച ദൂ​ര്‍​മ​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹിം (അ​ര്‍​ഷാ​ദ്-26), ഹൊ​സ​ങ്ക​ടി മ​ജീ​ര്‍​പ​ള്ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (31), ക​ര്‍​ണാ​ട​ക ബ​ണ്ട്വാ​ള്‍ ക​ന്യാ​ന​യി​ലെ മ​ട​കു​ഞ്ചെ​മ​നെ​യി​ല്‍ ക​ല​ന്ത​ര്‍ ഷാ​ഫി (26) എ​ന്നി​വരാണ് പിടിയിലായത് .

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പു​ത്തൂ​ര്‍ റൂ​റ​ല്‍ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ബ​ണ്ട്വാ​ള്‍ കെ​ദി​ല പാ​ട്ര​കോ​ടി​യി​ല്‍ വ​ച്ച്‌ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പി​ക്ക​പ്പ് വാ​നി​ല്‍ ചോ​ളം ലോ​ഡി​ന്‍റെ അ​ടി​യി​ല്‍ 91 പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് . പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് 17.50 ല​ക്ഷം രൂ​പ വി​ലമതിക്കുമെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​ന്‍, പോ​ലീ​സി​നെ നി​രീ​ക്ഷി​ക്കാ​നാ​യി പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ന്നി​ല്‍ പോ​യി​രു​ന്ന കാ​ര്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.