Nature

മ​ത്താ​യി എന്ന യുവാവ്​ ക​സ്റ്റ​ഡി​യി​ല്‍ ഇ​രി​ക്കെ മ​രി​ച്ച സംഭവം;ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​ഡ​ല്‍​ഹി : പ​ത്ത​നം​തി​ട്ട ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ ഇ​രി​ക്കെ പി.​പി. മ​ത്താ​യി​ മരിച്ച സംഭവത്തിൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി . കേ​ര​ള ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍​വേ​റ്റ​ര്‍ , പ​ത്ത​നം​തി​ട്ട ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് , ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം എ​ന്നാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് . ഇ​തു​വ​രെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് . സം​ഭ​വ​ത്തി​ല്‍ എ​ന്തു ന​ട​പ​ടി സ്വീകരിച്ചു എ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നോ​ടും ചോ​ദി​ച്ചു . ഓ​ര്‍​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ഡ​ല്‍​ഹി ഭ​ദ്രാ​സ​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. റോ​ബി​ന്‍ രാ​ജുവാ​ണ് സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.