Nature

തി​രു​വമ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌ഐ​ക്ക് കോ​വി​ഡ്;പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥരും ക്വാ​റ​ന്‍റൈ​നി​ല്‍

തി​രു​വമ്പാ​ടി : തി​രു​വമ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌ഐ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു .ഇതോടെ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നിർദ്ദേശിച്ചു . തുടർന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് സ്റ്റേ​ഷ​ന്‍റെ തു​ട​ര്‍ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്.

സി​ഐ അ​ട​ക്കം മു​പ്പ​തോ​ളം പോ​ലീ​സു​കാ​രാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത് . താ​ത്കാ​ലി​ക​മാ​യി സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് പോ​ലീ​സു​കാ​രെ തി​രു​വ​മ്ബാ​ടി സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. എ​വി​ടെ​നി​ന്നാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​ത് എ​ന്ന് അ​റി​വാ​യി​ട്ടി​ല്ല . ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​മ്ബാ​ടി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ട​ര​ഞ്ഞി​യി​ലും നി​ര​വ​ധി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.