Nature

ലോ​ക​ത്തെ വി​റ​പ്പി​ച്ച് കോ​വി​ഡ്;ഇ​തു​വ​രെ ക​വ​ര്‍​ന്ന​ത് ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ ജീ​വ​നു​ക​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് ഇ​തു​വ​രെ ക​വ​ര്‍​ന്ന​ത് ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ ജീ​വ​നു​ക​ള്‍ . ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ​എണ്ണം ക്ര​മാ​തീ​ത​മാ​യി ഉയരുകയാണ് . നി​ല​വി​ല്‍ 7,51,426 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മരണപ്പെട്ടത് . ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,07,82,725 പേ​ര്‍​ക്കാ​ണ് വൈ​റ​സ് സ്ഥിരീകരിച്ചിട്ടുള്ളത് . 1,36,79,474 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ല്‍ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാണ് രോ​ഗ​ബാ​ധ​യി​ല്‍ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത് .

ഈ രാജ്യങ്ങളുൾപ്പടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി​പ​റ​യും വി​ധ​മാ​ണ്ഇങ്ങനെയാണ് . അ​മേ​രി​ക്ക- 53,56,843, ബ്ര​സീ​ല്‍-31,70,474, ഇ​ന്ത്യ-23,95,471, റ​ഷ്യ-9,02,701, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,68,919, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,22,519, ചി​ലി-3,78,168, സ്പെ​യി​ന്‍-3,76,864.

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,68,999, ബ്ര​സീ​ല്‍-1,04,263, ഇ​ന്ത്യ-47,138, റ​ഷ്യ-15,260, ദ​ക്ഷി​ണാ​ഫ്രി​ക്ക-11,010, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,837, ചി​ലി-10,205, സ്പെ​യി​ന്‍-28,579.

പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍ നിൽക്കുന്നത് . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 67,066 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തേ സ​മ​യ​ത്ത് അ​മേ​രി​ക്ക​യി​ല്‍ 50,886 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 58,081 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.