Nature

ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍, ഖത്തര്‍ അമീറിന് അധികാരപ്പത്രം സമര്‍പ്പിച്ചു

ഖത്തർ: പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സന്ദര്‍ശിച്ച് അധികാരപ്പത്രം കൈമാറി. ദീപക് മിത്തലില്‍ നിന്നും അധികാരപ്പത്രം സ്വീകരിച്ച അമീര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യക്കും ഖത്തറിനുമിടയിലെ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ പുതിയ ദൌത്യത്തിലൂടെ ദീപക് മിത്തലിന് സാധിക്കട്ടെയെന്നും അമീര്‍ ആശംസിച്ചു. ഖത്തരി ഭരണകൂടത്തിനും ജനങ്ങള്‍ക്കും സ്വന്തം രാജ്യത്തിന്‍റെ പേരില്‍ ക്ഷേമവും ഐശ്വര്യവും നേരുന്നതായി ദീപക് മിത്തല്‍ അമീറിനെ അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പുതിയ അംബാസിഡര്‍മാരാണ് അമീറിനെ സന്ദര്‍ശിച്ച് അധികാരപ്പത്രം കൈമാറിയത്. ഔദ്യോഗിക കാര്യാലയമായ അമീരി ദിവാനിയില്‍ പുതിയ അംബാഡിസര്‍ക്ക് അമീര്‍ വിരുന്നൊരുക്കുകയും ചെയ്തു. ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി നേരത്തെ ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിക്കും ദീപക് മിത്തല്‍ അധികാരപത്രം കൈമാറിയിരുന്നു .

1998 ഐ എഫ് എസ്‌ ബാച്ചുകാരനായ ഡോ. ദീപക് മിത്തല്‍ വിദേശ കാര്യമന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരുന്നതിനിടെയാണ് പുതിയ ചുമതല ലഭിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.