Nature

‘ജനാധിപത്യത്തിനുവേണ്ടി മറക്കുക, ക്ഷമിക്കുക, മുന്നോട്ടു പോവുക’; ഗെലോട്ട്

ജയ്‌പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞതോടെ തന്റെയൊപ്പം നിന്ന എംഎൽഎമാരെ പ്രശംസിച്ചും സാന്ത്വനിപ്പിച്ചും മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ‌ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സച്ചിനുമായി നടത്തിയ ചർച്ചകളെ തുടർന്നാണു പ്രശ്നം ഒഴിഞ്ഞത്. പ്രതിസന്ധി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണു ഗെലോട്ട് തന്നെ പിന്തുണക്കുന്നവരെ നേരിട്ടെത്തി കണ്ടത്.

“എം‌എൽ‌എമാർ അസ്വസ്ഥരാകുന്നതു സ്വാഭാവികമാണ്. ഈ സംഭവങ്ങൾ നടന്ന രീതിയും അവർ ഒരു മാസത്തോളം ഹോട്ടലുകളിൽ താമസിച്ചതുമെല്ലാം സ്വാഭാവികമാണ്. രാഷ്ട്രത്തെയും സംസ്ഥാനത്തെയും ജനങ്ങളെയും സേവിക്കുന്നതിന്റെ ഭാഗമായും ജനാധിപത്യം സംരക്ഷിക്കുന്നതിനും ചിലപ്പോൾ സഹിഷ്ണുത പുലർത്തേണ്ടതുണ്ടെന്ന് ഞാൻ വിശദീകരിച്ചു. മറക്കുക, ക്ഷമിക്കുക, മുന്നോട്ടുപോവുക.” ജയ്സാൽമറിലെ ഹോട്ടലിൽ കോൺഗ്രസ് എം‌എൽ‌എമാരുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഗെലോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“നമ്മൾ തെറ്റുകൾ ക്ഷമിക്കണം. അത് ജനാധിപത്യത്തിനുവേണ്ടിയാണ്. ജനാധിപത്യം അപകടത്തിലാണ്. നൂറിലധികം എം‌എൽ‌എമാർ എന്റെ കൂടെ നിന്നു. അതു ശ്രദ്ധേയമാണ്. ജനാധിപത്യത്തെ രക്ഷിക്കുന്നതിനാണ് ഈ പോരാട്ടം. കർണാടകയിലും മധ്യപ്രദേശിലും നടപ്പാക്കിയതു രാജസ്ഥാനിലും നേടിയെടുക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. ജനാധിപത്യത്തിനുവേണ്ടി ഞങ്ങൾ ഐക്യപ്പെടും.” – ഗെലോട്ട് വിശദീകരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.