Nature

ബെംഗളൂരു കലാപം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബി.എസ് യെദ്യൂരപ്പ

ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആസൂത്രിത കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം അത് കലാപകാരികളില്‍ നിന്നു തന്നെ ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ ബംഗളൂരുവിലുണ്ടായ നാശനഷ്ടത്തില്‍ കലാപകാരികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.

ബംഗളൂരുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.