Times Kerala

ആറുവയസുകാരിയെ ബലാത്‌സംഗം ചെയ്ത സംഭവം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

 
ആറുവയസുകാരിയെ ബലാത്‌സംഗം ചെയ്ത സംഭവം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

ഹാപൂർ: ആറ് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടു. വ്യാഴാഴ്ചയാണ് ഉത്തർ പ്രദേശിലെ ഹാപൂറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.അതേസമയം, പ്രതിയുടെ രേഖാ ചിത്രം പുറത്തു വിട്ടിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പ്രതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

Related Topics

Share this story