Nature

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടി സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും ഇരുവരും മൂന്നാറിലെത്തുക. അവിടെ നിന്നായിരിക്കും അപകട സ്ഥലത്തേക്ക് പോകുന്നത്. തിരുവനന്തപുരത്ത് നിന്നും നാളെ രാവിലെ 9 മണിയോടെ ഇരുവരും പുറപ്പെടുമെന്നാണ് വിവരം.

കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും യാത്ര. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെയ്ക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനാമായി. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാവും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.