Times Kerala

ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ വനിതാ പൈലറ്റ് എയര്‍ ഇന്ത്യക്ക് പരാതി നല്‍കി

 
ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ വനിതാ പൈലറ്റ് എയര്‍ ഇന്ത്യക്ക് പരാതി നല്‍കി

ഡല്‍ഹി : ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ സീനിയര്‍ ഉദ്യോഗസ്ഥന്‍ തന്നെ ബുദ്ധിമുട്ടിച്ചെന്ന് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്‍കി. യുവതിയുടെ പരാതി പരിഗണിച്ച്‌ പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം നടത്തുകയാണ്. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി.

ട്രെയിനിംഗിന് ശേഷം ഹൈദരാബാദിലെ ഒരു റെസ്റ്റോറന്‍റില്‍ മേയ് അഞ്ചിന് രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഡിന്നറിനായി എത്തിയതെന്ന് യുവതി പറയുന്നു. റെസ്റ്റോറന്‍റില്‍ വച്ച്‌ തന്‍റെ ദാമ്ബത്യജീവിതം അസന്തുഷ്ടമാണെന്നും നിരാശയിലാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ശേഷം തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച്‌ ഇയാള്‍ അന്വേഷിച്ചതായും യുവതി പറയുന്നു. മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച്‌ റെസ്റ്റോറന്‍റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ വെളിപ്പെടുത്തുന്നു .

Related Topics

Share this story