Nature

മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആള്‍ക്കൂട്ട മര്‍ദനം; മാധ്യമപ്രവർത്തകയ്ക്കു നേരെ നഗ്നതാപ്രദര്‍ശനം

ന്യൂഡൽഹി: ‘ദി കാരവാന്‍’ മാഗസിനിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട മര്‍ദനം. പ്രഭ് ജീത് സിങ്, ഷാഹിദ് താന്‍ത്രേ, ഒരു വനിതാ മാധ്യമപ്രവര്‍ത്തക എന്നിവര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. വര്‍ഗീയ പരാമര്‍ശങ്ങളുമായാണ് അക്രമമുണ്ടായതെന്ന് കാരവാന്‍ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അക്രമി നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. പരാതി നല്‍കിയിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് വിനോദ് കെ ജോസ് ആരോപിച്ചു. വടക്കു-കിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും ആരോപണമുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.