Nature

തബൂക്കില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശി മരിച്ചു

തബൂക്ക്: തബൂക്കില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശി മരിച്ചു . കല്ലായി സ്വദേശി മിനിക്കണ്ടകം വീട്ടില്‍ അഹമ്മദ് അലി പാലക്കല്‍ (62) ആണ് മരിച്ചത് . കോവിഡ് ബാധിച്ച്‌ ഒരാഴ്ചയായി തബൂക്ക് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം .

തബൂക്ക് അഹൂയയില്‍ മിനി ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം . 30 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ് . നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം തബൂക്കില്‍ ഖബറടക്കും . പിതാവ്: ഹസ്സന്‍ കോയ എളമ്ബിലാട്ട്, മാതാവ്: ഐഷാബി, ഭാര്യ: സുഹറ, മകന്‍: നിഹാല്‍.

നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തബൂക്കിലെ കോണ്‍സുലേറ്റ് സി.സി.ഡബ്ലിയു അംഗങ്ങളും കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.