Nature

കോവിഡ് ബാധിതരുടെ ഫോണ്‍ രേഖ പൊലീസ് പരിശോധിക്കും; മുഖ്യമന്ത്രി

കോവിഡ് ബാധിക്കുന്നവരുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പര്‍ക്കം കണ്ടെത്താന്‍ ഇത് ഫലപ്രദമാണ്. മാസങ്ങളായി ഇത് തുടരുന്നുണ്ടെന്നും സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കു കൂടി കോവിഡ്. 880 പേര്‍ക്കാണ് രോഗമുക്തി. 1,068 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടമറിയാത്തത് 45 രോഗികള്‍. തിരുവനന്തപുരത്ത് മാത്രം 266 രോഗികള്‍ ഉണ്ട്. കൊല്ലം 5, ആലപ്പുഴ 118, പത്തനംതിട്ട 19, ഇടുക്കി 42, കോട്ടയം 76, എറണാകുളം 121, തൃശൂർ 19, പാലക്കാട് 81, മലപ്പുറം 261, കോഴിക്കോട് 93, കണ്ണൂർ 31, കാസർകോട് 68, വയനാട് 12 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. അഞ്ചുമരണവും ഇന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കോവിഡ്. ഇന്നലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഒറ്റ ബ്ളോക്കില്‍ താമസിച്ചിരുന്നവരാണ് തടവുകാരെല്ലാം. ഇതോടെ സംസ്ഥാനത്ത് എല്ലാജയിലുകളിലും തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജയില്‍ മേധാവി നിര്‍ദേശം നല്‍കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.