Nature

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ.നായിക്കിന് കോവിഡ്

ന്യൂഡല്‍ഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ.നായിക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത് . ‘ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി . പോസിറ്റിവാണെന്ന് കണ്ടെത്തിയിട്ടുണ്ട് . സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’ മന്ത്രി ട്വിറ്ററിൽ കുറിച്ചു .

കഴിഞ്ഞ കുറച്ചുദിവസങ്ങൡലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.