Times Kerala

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

 
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ചയാണ് കരസേനയുടെ റിസർച്ച് ആൻഡ് റെഫറൽ (ആർ ആന്‍റ് ആർ) ആശുപത്രിയിൽ അദ്ദേഹത്തെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്‌ത്രക്രിയയുടെ മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.ഹൃദയ ധമനികളിലേക്കുള്ള രക്തചക്രമണ വ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

Related Topics

Share this story