Times Kerala

ബിജെപി നേതാവിന്‍റെ കൊലപാതകം; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

 
ബിജെപി നേതാവിന്‍റെ കൊലപാതകം; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവ് സഞ്ജയ് ഖോഖറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ചയാണ് അദ്ദേഹം അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചില്‍ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ചപ്രൗലി മേഖലയിലാണ് സംഭവം നടന്നത്. പ്രാദേശിക തലത്തിൽ പൊലീസ് ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. സംഭവത്തിൽ ചാപ്രൗലി ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സഞ്ജയ് ഖോഖറിന്‍റെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.

Related Topics

Share this story