Nature

റഷ്യയെയും പോളണ്ടിനെയും കുറിച്ച് ഞങ്ങൾ പണ്ട് മുതലേ ഒന്നും പറയാറില്ല. അത് കൊണ്ട് വാക്‌സിൻ ഇവിടേക്ക് കൂടി പെട്ടെന്ന് എത്തിക്കാനുള്ള ഏർപ്പാട് താങ്കൾ ചെയ്യണം; പുടിന്റെ പേജില്‍ മലയാളികളുടെ നന്ദി പ്രകടനം

ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കോവിഡ് 19 എന്ന മഹാമാരി. ഇതിന്ടെ കഴിഞ്ഞ ദിവസം ഏറെ പ്രതീക്ഷയോടെയാണ് കൊവിഡിനെതിരായ വാക്‌സിന്‍ റഷ്യ കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ ലോകം കേട്ടത്. അതേസമയം, ഇത്ര പെട്ടന്ന് വാക്‌സിന്‍

എങ്ങനെ കണ്ടെത്തിയെന്നുള്ള ആശങ്കയാണ് ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്. ആദ്യമായി കോവിഡ് വാക്സിൻ റഷ്യൻ പ്രസിഡന്റ് തന്റെ സ്വന്തം മകളില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലുമാണ് മറ്റൊരു കൂട്ടർ.

ഏതായാലും എവിടെയും എന്ത് നടന്നാലും അവിടെ മലയാളികള്‍ എത്താറുണ്ട്. ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍.

’സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്.

ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

പേജിൽ മലയാളികൾ പോസ്റ്റ് ചെയ്ത  ചില കമന്റുകൾ ഇങ്ങനെ…

‘പുട്ടേട്ടാ നിങ്ങളാണ് താരം,
ഇവിടെയുണ്ട് ഒരെണ്ണം അമ്പലം പണിയാനും, പാത്രം കൊട്ടാനും, ചൂട്ടു കത്തിക്കാനും പറഞ്ഞു നടക്കുന്ന ഒരു വേസ്റ്റ്…
I proud of you sir..
❤️❤️❤️❤️❤️❤️’

‘റഷ്യയെയും പോളണ്ടിനെയും കുറിച്ച് ഞങ്ങൾ പണ്ട് മുതലേ ഒന്നും പറയാറില്ല. അത് കൊണ്ട് വാക്‌സിൻ ഇവിടേക്ക് കൂടി പെട്ടെന്ന് എത്തിക്കാനുള്ള ഏർപ്പാട് താങ്കൾ ചെയ്യണം’

‘സത്യത്തില് നല്ല രീതിയില് പാത്രം കൊട്ടലും വിളക്കടിയും ഉണ്ടെങ്കിൽ തന്നെ വൈറസിനെ നമുക്ക് കെട്ടുകെട്ടിക്കാം’

‘എന്റെയും നാട്ടുകാരുടെയും മണവാളൻ & സൺസ് nte പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നന്ദി ഉണ്ട് മുതലാളി, നന്ദി’

‘ഇതൊക്കെ എന്ത് വാക്സിന്‍,,അതിന് ഞങ്ങണ്ടെ ഇന്ത്യന്‍ ഗോമൂത്രം ,,,,ന്‍റെ പൊന്നു പുട്ടിനെ അതൊന്നും മനസ്സിലാവില്ല നിങ്ങള്‍ക്ക്.’

‘പുട്ടണ്ണാ …. പതജ്ഞലിയും പപ്പടവും കൂട്ടിയുള്ള ഒരു പ്രത്യേക തരം കോമ്പോ മരുന്ന് ഞങ്ങൾ കണ്ടുപിടിച്ച് വരികയായിരുന്നു അതിനിടയിൽ നിങ്ങൾ ഈ വാക്സിൻ ഇറക്കിയതിൽ ഞങ്ങൾ മിത്രങ്ങൾ അസ്വസ്ഥരാണ് 🙁’

പുട്ടേട്ടാ ഇങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും ഞങ്ങൾ മലയാളികൾക്കില്ല. ഇങ്ങളെയും പപ്പടോം കൂട്ടി ഞരിച്ചുടച് ദിവസവും തട്ടാറുണ്ട് ഞങ്ങൾ മലയാളികൾ. അത് കൊണ്ട് പുട്ടുമായുള്ള ഞങ്ങളുടെ അഭേദ്യമായ ബന്ധം പരിഗണിച്ചു ആദ്യത്തെ ബാച്ചിൽ നിന്ന് ഒരു വലിയ കപ്പൽ നിറയെ വാക്സിൻ ഇങ്ങോട്ടു വിടുമെന്ന പ്രതീക്ഷയോടെ.
സ്നേഹത്തോടെ,
ആൾ കേരള പുട്ടണ്ണൻ ഫാൻസ്,
ഒപ്പ്.😘😘😘

മറ്റ് കമന്റുകൾ വായിക്കാം..https://www.facebook.com/for.vladimir.putin/

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.