Nature

പുതുച്ചേരിയില്‍ 481 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി : പുതുച്ചേരിയില്‍ 481 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6,381 ആയി .

24 മണിക്കൂറിനിടെ 5 പേര്‍ മരിച്ചു. ഇതുവരെ പുതുച്ചേരിയില്‍ 96 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. നിലവില്‍ 2,616 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു. 3,669 പേരുടെ രോഗം ഭേദമായി.

അതേസമയം രാജ്യത്ത് ഇന്നത്തോടെ 23 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ഇന്ന് മാത്രം 834 പേര്‍ മരിച്ചു. 24 മണിക്കൂറിനുളളിലെ ആകെ രോഗബാധിതര്‍ 46,091 ആണ്.

രോഗം ബാധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലായി 6,43,948 പേരാണ് ചികില്‍സയിലുള്ളത്. 16,39,600 പേര്‍ ആശുപത്രി വിട്ടു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.