Times Kerala

പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയും, ഗവർണറും നാളെ സംഭവസ്ഥലം സന്ദർശിക്കും

 
പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയും, ഗവർണറും നാളെ സംഭവസ്ഥലം സന്ദർശിക്കും

ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിൽ ഉണ്ടായ ദുരന്തത്തിന്റെ ആറാം ദിനമായ ഇന്ന് നടത്തിയ തിരച്ചിൽ നിർത്തിവച്ചു. 3 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 55 ആയി.അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മണ്ണിടിച്ചിലുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. നാളെ രാവിലെ ഒന്‍പതുമണിക്കാണ് ഇവര്‍ പെട്ടിമുടിയിലേക്ക് പുറപ്പെടുക. ഹെലികോപ്റ്ററില്‍ മൂന്നാറില്‍ എത്തിയശേഷം അവിടെനിന്ന് റോഡ് മാർഗ്ഗമാകും പെട്ടിമുടിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Related Topics

Share this story