തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ ഇവിടെ 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയധികം രോഗികളെ കണ്ടെത്തിയതെന്നത് ആശങ്ക കൂട്ടുന്നു. കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആൾക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു.അതേസമയം, ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരിൽ വ്യാപകമായി ആന്റിജൻ പരിശോധന നടത്തിയത്.ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇതും മറികടന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം; പരിശോധന നടത്തിയ 99 തടവുകാരിൽ 59 പേർക്കും രോഗബാധ സ്ഥിരീകരിച്ചു
You might also like
Comments are closed.