Nature

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഇംഫാല്‍ : മണിപ്പൂരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.

മോറിയാംഗില്‍ നിന്നും 43 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായി 15 ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.