Nature

ദുബായില്‍ മലയാളി യുവാവിനെ താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ് : ദുബായില്‍ മലയാളി യുവാവിനെ താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടയില്‍ (40) ആണ് മരിച്ചത് . ദെയ്‌റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജി .

ഷാജി താമസിക്കുന്ന മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ വിടവിലൂടെ നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷൈജു പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷാജിയ്ക്ക് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു . മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.