Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

റേഷന്‍ വിവരം: ഫോണ്‍ വഴി അന്വേഷിക്കാം

കോഴിക്കോട്;  സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ വീണ്ടും ഉള്‍പ്പെട്ടതിനാല്‍ കോവിഡ് ജാഗ്രത കണക്കിലെടുത്തു റേഷന്‍കാര്‍ഡ് അപേക്ഷകളുമായി ഓഫീസിലേക്ക് നേരിട്ട് വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈഫ് ഭാവനപദ്ധതിയുമായി ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ക്കും മറ്റു റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ക്കും 9495886215 എന്ന നമ്പറില്‍ (സീനിയര്‍ ക്ലാര്‍ക്ക് റേഷന്‍ കാര്‍ഡ് സെക്ഷന്‍) ബന്ധപ്പെട്ട് അന്വേഷിക്കാമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

You might also like

Comments are closed.