Nature

സ്വന്തമായി വീട്; ലൈഫ് മിഷൻ അപേക്ഷ ആഗസ്റ്റ് 27 വരെ നീട്ടി

തൃശൂർ; അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള ലൈഫ് മിഷൻ പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 27 വരെ നീട്ടി. വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ആഗസ്റ്റ് 1 മുതൽ 14 വരെ അപേക്ഷിക്കുന്നതിനായി സമയം നൽകിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെയും കനത്ത മഴയുടെയും സാഹചര്യമായതിനാലാണ് തിയതി നീട്ടിയത്. വീടിനായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 27 വരെ സമയം നീട്ടി അനുവദിച്ചിരിക്കുന്നത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പഞ്ചായത്ത് ഹെല്പ് ഡെസ്‌ക് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.