Times Kerala

ലോക യുവജന ദിനം; ആദരവുമായി എൻ വൈ സി

 
ലോക യുവജന ദിനം; ആദരവുമായി എൻ വൈ സി

ലോക യുവജന ദിനത്തോടനുബന്ധിച്ചു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ സി പി എൻ വൈ സി എടത്തല മണ്ഡലം കമ്മറ്റി ആദരിച്ചു.

ആലിയ പർവീൻ, നസ്രിൻ മനാഫ് തുടങ്ങിയ ഇരുപതോളം വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയതിനു ആദരവ് നൽകിക്കൊണ്ട് പരിപാടി സംഘടിപ്പിച്ചത്, എൻ വൈ സി അഖിലേന്ത്യാ സെക്രട്ടറിയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ അവാർഡുകൾ വിതരണം ചെയ്‌തു.

നമ്മുടെ നാട് നേരിടുന്ന വിവിധ വെല്ലുവിളികൾക്കിടയിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ നൽകുന്ന ഈ ഊർജം വളരെ വലുതാണെന്നും, ഈ യുവ തലമുറ ഇന്ത്യക്കു തന്നെ അഭിമാനിക്കാവുന്ന വലിയ വാഗ്ദാനങ്ങളാലാണെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു

ആലുവ ബ്ലോക്ക്‌ സെക്രട്ടറിമാരായ അനൂബ് നൊച്ചിമ, അബ്ദുൽ ജബ്ബാർ, എൻ വൈ സി ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെർബിൻ കൊറയ, അഷ്‌കർ സലാം, നെഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു

Related Topics

Share this story