Times Kerala

ബിഗ് ബോസ് എനിക്ക് പറ്റുന്ന ഒരു ഷോ അല്ല..;മഞ്ജു പത്രോസ്

 
ബിഗ് ബോസ് എനിക്ക് പറ്റുന്ന ഒരു ഷോ അല്ല..;മഞ്ജു പത്രോസ്

മലയാള സിനിമ, സീരിയൽ താരമാണ് മഞ്ജു പത്രോസ്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ മഞ്ജു മത്സരിച്ചിരുന്നു. ഇപ്പോളിതാ  ഇനിയൊരു തവണ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ലെന്ന് തുറന്നു പറയുകയാണ് താരം.

മഞ്ജു പത്രോസിന്റെ വാക്കുകൾ..;

ആഗ്രഹിച്ചിട്ടൊന്നുമല്ല താന്‍ ബിഗ് ബോസിലേക്ക് പോയത്.  അവിടെ എത്തിയപ്പോഴാണ് എനിക്ക് പറ്റുന്ന ഷോ അല്ലെന്ന് മനസിലായത്.  ഗോസിപ്പിന് ഒരുപാട് ഇരയായിട്ടുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പിന്നെ ചിരിച്ച് കൊണ്ട് നേരിടും. ഒരു നാട്ടിന്‍പുറത്ത് നിന്ന് വന്ന എനിക്ക് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും പരിഭ്രമവുമൊക്കെയായിരുന്നു. എന്റെ പപ്പയും അമ്മച്ചിയുമൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു ആദ്യമൊക്കെ വിഷമം. ഇപ്പോള്‍ എനിക്ക് മോനെ പറ്റിയായി. പക്ഷേ എന്നെക്കാളും ബോള്‍ഡായി അവനിപ്പോള്‍. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അമ്മ ഫോണിലും മറ്റും ഒന്നും നോക്കണ്ടട്ടോ എന്നായിരുന്നു അവന്‍ പറഞ്ഞത്.

ആദ്യമൊക്കെ സങ്കടമായിരുന്നെങ്കിലും പിന്നെ പിന്നെ ഈ പറയുന്നവര്‍ക്ക് മുഖമില്ലെന്ന് എനിക്ക് മനസിലായി. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം എന്റെ പേഴ്‌സണല്‍ നമ്പര്‍ ഞാന്‍ ഫേസ്ബുക്കിലിട്ടു. വേറെ ആരെങ്കിലും ചെയ്യുമോ എന്ന് അറിയില്ല. പറയാനുള്ളത് നേരിട്ട് പറയുക. എന്തിനാണ് ഒളിച്ചിരുന്ന് സംസാരിക്കുന്നത്. പക്ഷെ ആരും വിളിച്ചതുമില്ല, ആര്‍ക്കും ഒന്നും പറയാനുമില്ലായിരുന്നു. അതെന്തിനാണ് അങ്ങനെ പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു. കൗമുദി ടിവിയിലെ താര പകിട്ട് എന്ന ഷോയില്‍ പങ്കെടുക്കവേ മഞ്ജു ഈ കാര്യങ്ങൾ പറഞ്ഞത്.

Related Topics

Share this story