Times Kerala

‘ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ’: പ്രണബിന്‍റെ മകളുടെ ട്വീറ്റ്

 
‘ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ’: പ്രണബിന്‍റെ മകളുടെ ട്വീറ്റ്

ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കുറിച്ച് വികാരാധീനയായി മകളും കോൺഗ്രസ് നേതാവുമായ ഷർമിസ്ത മുഖർജി. അച്ഛന് ഏതാണോ നല്ലത് അതു ദൈവം തീരുമാനിക്കട്ടെ- കോൺഗ്രസ് നേതാവായ ശർമിഷ്ഠ പറഞ്ഞു. “ഭാരത രത്ന’ പരമോന്നത ബഹുമതി നേടി കൃത്യം ഒരു വർഷം കഴിയുമ്പോഴാണ് അച്ഛൻ ഗുരുതരാവസ്ഥയിലാവുന്നതെന്ന് ശർമിഷ്ഠ ഓർക്കുന്നു. ട്വിറ്ററിലാണ് ഷർമിസ്ത മുഖർജിയുടെ സന്ദേശം. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തലച്ചോറിൽ ശസ്ത്രക്രിയ വേണ്ടിവന്ന പ്രണബിന്‍റെ ആരോഗ്യനില മോശമാണെന്ന് ഡോക്റ്റർമാർ വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിച്ചതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. സൈനിക ആശുപത്രിയിലാണ് എൺപത്തിനാലുകാരനായ മുൻ രാഷ്ട്രപതി ചികിത്സയിൽ കഴിയുന്നത്.

Related Topics

Share this story