Times Kerala

പിണറായി അല്ല, ദേവേന്ദ്രന്‍റെ അച്ഛന്‍ മുത്തുപ്പട്ടര്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 
പിണറായി അല്ല, ദേവേന്ദ്രന്‍റെ അച്ഛന്‍ മുത്തുപ്പട്ടര്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: സൈബർ ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ‘ദൈവം തെറ്റ് ചെയ്താലും റിപ്പോര്‍ട്ട് ചെയ്യും എന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണ് കേരളമെന്നും അദ്ദേഹത്തിന്‍റെ പിന്‍തലമുറക്കാരാണ് ഇവര്‍. പിന്നെയാണോ പിണറായി വിജയന്‍ തെറ്റ് ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്തത്. പിണറായി വിജയനല്ല, ദേവേന്ദ്രന്‍റെ അച്ഛന്‍ മുത്തുപ്പട്ടര്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം. അതാണ് മാധ്യമധര്‍മം’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുന്നയിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഇരയായ ഏഷ്യാനെറ്റിലെ വിനു, കമലേഷ്, അജയ് ഘോഷ്, മനോരമ ന്യൂസിലെ ഷാനി, അയ്യപ്പദാസ്, നിഷ എന്നിവരുടെ ഫോട്ടോ സഹിതമാണ് ഉണ്ണിത്താന്‍റെ പോസ്റ്റ്.

Related Topics

Share this story