Times Kerala

ഓടുന്ന കാറിൽ മൂന്ന് യുവാക്കൾ ചേർന്ന് 15 കാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ

 
ഓടുന്ന കാറിൽ മൂന്ന് യുവാക്കൾ ചേർന്ന് 15 കാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ

മുംബയ്: ഓടുന്ന കാറിൽ 15 കാരിയെ മൂന്ന് യുവാക്കൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ജൂലായ് 29 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഓടുന്ന കാറിൽവച്ചു തന്നെ ഇവർ പെൺകുട്ടിയെ കൂട്ടബലാത്സങ്ങത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവർ പെൺകുട്ടിയെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തിൽ ദീപക് സിംഗ്(25) നൂറുൽ ഹസൻ നൽവാർ(25) ബാബു ഹക്കീം അൻസാരി(22) എന്നിവരാണ് പൊലീസിന്റെ പടിയിലായത്. പ്രതികൾ ഉപയോഗിച്ച കാർ ടാക്സി പെർമിറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Related Topics

Share this story